യുവാവിനെ ആക്രമിച്ച കേസിൽ മീശ വിനീത് റിമാൻഡിൽ
Send us your feedback to audioarticles@vaarta.com
വധശ്രമക്കേസിൽ ടിക് ടോക് താരം മീശ വിനീത് റിമാൻഡിൽ. മടവൂർ കുറിച്ചി സ്വദേശി സമീർഖാനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർ ഒളിവിലാണ്. ഇക്കഴിഞ്ഞ 16 ന് പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ച് മടവൂർ കുറിച്ചിയിൽ സമീർഖാനെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
സമീർഖാൻ്റെ ഫോണിൽ സുഹൃത്ത് ജിത്തു വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങുന്നത്. വഴക്കിനിടെ കമ്പി വടി കൊണ്ട് സമീർ ഖാൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന വിനീതിനെ ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. നേരത്തെ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ ഓഗസ്റ്റിൽ വിനീത് പിടിയിലായിരുന്നു. സ്വർണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു. കിളിമാനൂർ പൊലീസാണ് അന്ന് അറസ്റ്റ് ചെയ്തത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com