എംബാപ്പെ പിഎസ്ജി വിടുന്നു

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ വിടുന്നു. കരാര്‍ നീട്ടാന്‍ താത്പര്യമില്ലെന്ന് താരം ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പിഎസ്ജിയുടെ അധികൃതരെ രേഖാ മൂലം അറിയിച്ചു. 2024 ജൂണിൽ താരത്തിൻ്റെ കരാർ അവസാനിക്കാനിരിക്കെയാണ് മാനേജ്‌മെന്റിനെ ഇക്കാര്യം അറിയിച്ചത്. 2025 വരെ കരാർ നീട്ടുന്നതിൽ തീരുമാനം പറയാൻ ക്ലബ് അധികൃതർ ജൂലൈ 31 വരെ താരത്തിന് സമയം അനുവദിച്ചിരുന്നു. കരാർ നീട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു മാനേജ്‌മെന്റ്. എന്നാൽ, മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗിലും യൂറോപ്യന്‍ ലീഗിലും മികച്ച റെക്കോര്‍ഡുള്ള റയലിനെപ്പോലൊരു ക്ലബ്ബില്‍ എത്തിയാല്‍ മാത്രമെ തനിക്ക് കരിയറില്‍ നേട്ടമുണ്ടാക്കാനാവു എന്ന തിരിച്ചറിവിലാണ് എംബാപ്പെ പി എസ് ജി വിടാനൊരുങ്ങുന്നത്. എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കിൽ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് അടക്കമുള്ള വമ്പൻ ക്ലബുകൾ രംഗത്തുണ്ട്. താരത്തെ സ്വന്തമാക്കാൻ മുമ്പ് രണ്ടു തവണ റയൽ നീക്കം നടത്തിയിരുന്നു. കരീം ബെൻസേമ സൗദിയിലേക്ക് കൂടുമാറിയ സാഹചര്യത്തിൽ പകരക്കാരനെ തേടുന്ന റയലിന് മുമ്പിലെ പ്രധാന ഓപ്ഷനാകും എംബാപ്പെയന്നാണ് വിലയിരുത്തൽ.

More News

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

മോന്‍സണ്‍ മാവുങ്കല്‍ കേസിൽ കെ സുധാകരന്‍ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ കേസിൽ കെ സുധാകരന്‍ രണ്ടാം പ്രതി

​ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ്; ​ഗണേഷ് കുമാറിനെതിരെ വക്കീൽ നോട്ടീസ്

​ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ്; ​ഗണേഷ് കുമാറിനെതിരെ വക്കീൽ നോട്ടീസ്

വ്യാജ രേഖ തട്ടിപ്പ്: മഹാരാജാസ് കോളജില്‍ തെളിവെടുപ്പു നടത്തി

വ്യാജ രേഖ തട്ടിപ്പ്: മഹാരാജാസ് കോളജില്‍ തെളിവെടുപ്പു നടത്തി

നാടിൻ്റെ നൊമ്പരമായി നിഹാൽ; സംസ്‌കാരം ഇന്ന്

നാടിൻ്റെ നൊമ്പരമായി നിഹാൽ; സംസ്‌കാരം ഇന്ന്