close
Choose your channels

'മട്ക'; പൂജ ചടങ്ങുകളോടെ ലോഞ്ചിങ്ങ് നടന്നു

Thursday, July 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മട്ക; പൂജ ചടങ്ങുകളോടെ ലോഞ്ചിങ്ങ് നടന്നു

വൈര എന്റർടൈന്മെന്റ്സിൻ്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ.വിജേന്ദർ റെഡ്ഢി തീങ്കല എന്നിവർ നിർമിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാർ സംവിധാനം ചെയ്യുന്ന മെഗാ പ്രിൻസ് വരുണിൻ്റെ പതിനാലാം ചിത്രം #VT14 ടൈറ്റിൽ 'മട്ക'. വിശിഷ്ഠ അഥിതികളോട് കൂടി ഹൈദരാബാദിൽ ലോഞ്ചിങ്ങ് ചടങ്ങുകൾ നടന്നു. മുഹൂർത്തം ഷോട്ടിനായി സംവിധായകൻ മാരുതി ക്യാമറ സ്വിച്ച് ഓണ് ചെയ്തു. നിർമാതാവ് അല്ലു അരവിന്ദ് ക്ലാപ്ബോർഡ് കൊടുത്തു. ദിൽ രാജു സംവിധാനം ചെയ്തപ്പോൾ ഹരീഷ് ശങ്കർ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തു.

ഒരു ചൂതാട്ടം പോലെയാണ് 'മട്ക'. 1958നും 1982നും ഇടയിൽ നടന്ന രാജ്യത്തെ പിടിച്ചു കുലുക്കിയ ചില യഥാർത്ഥ സംഭവങ്ങൾ വിശാഖപട്ടണത്തിൻ്റെ ബാക്ഡ്രോപ്പിൽ കഥ പറയുന്നു. ഇരുപത്തിനാല് വർഷത്തെ കഥയാണ് ചിത്രം പറയുന്നത്. 4 വ്യത്യസ്ത ഗെറ്റപ്പിലാണ് വരുൺ തേജ് എത്തുന്നത്. മീനാക്ഷി ചൗധരി, നോറ ഫത്തേഹി എന്നിവർ വരുൺ തേജിനൊപ്പം അഭിനയിക്കുന്നു. നവീൻ ചന്ദ്ര, കന്നഡ കിഷോർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് 'മട്ക'. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം തീയേറ്ററുകളിലെത്തും. അജയ് ഘോഷ്, മൈം ഗോപി, രൂപലക്ഷ്മി, വിജയരാമ രാജു, ജഗദീഷ്, രാജ് തിരൻദാസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment