close
Choose your channels

മാത്തുക്കുട്ടി, എലിസബത്ത് വിവാഹിതരാകുന്നു

Saturday, July 15, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മാത്തുക്കുട്ടി, എലിസബത്ത് വിവാഹിതരാകുന്നു

ആര്‍ജെയും സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂർ സ്വദേശി ഡോക്ടർ എലിസബത്ത് ഷാജി മഠത്തിലാണ് വധു. ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ മാത്തുക്കുട്ടി തന്നെയാണ് തൻ്റെ പ്രൊഫൈലിലൂടെ പങ്കുവച്ചത്. എസ് വീ ഡിഡ് ഇറ്റ്, എന്ന് കുറിച്ചാണ് മാത്തുക്കുട്ടി ചിത്രം പങ്കുവച്ചത്. വിവാഹ നിശ്ചയം മംഗളമായി കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. നിരവധി പേർ മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തുന്നുണ്ട്.

രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹമ്മദ് ഖബീര്‍, ജീവ, ബഷീർ ബഷീ, ശ്രുതി രജ്നികാന്ത്, ഋഷി, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ആർ ജെയായി കരിയർ ആരംഭിച്ച മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര് അരുൺ മാത്യൂ എന്നാണ്. നിരവധി പരിപാടികളില്‍ അവതാരകനായി എത്തുന്ന മാത്തുക്കുട്ടി കുഞ്ഞെല്‍ദോ എന്ന ആസിഫ് അലി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മാത്തുക്കുട്ടിയും, കലേഷും അവതാരകരായി എത്തിയ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഉടന്‍ പണം എന്ന പരിപാടിയിലെ കല്ലു-മാത്തു കോമ്പോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment