വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസ്: ഷിയാസ് കരീം കസ്റ്റഡിയില്‍
Send us your feedback to audioarticles@vaarta.com
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ സിനിമാ ടിവി താരം ഷിയാസ് കരീം പിടിയിൽ. വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീമിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. ചെന്നൈ കസ്റ്റംസ് വിഭാഗം കസ്റ്റെഡിയിലെടുത്ത ഇയാളെ കേരള പോലീസിന് കൈമാറും.
ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിൽ കാസർകോട് ചന്തേര പോലീസാണ് ഷിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പോലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2023 മാർച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നും രണ്ടു തവണ ഗർഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. ഷിയാസ് ഇവരില്‍ നിന്ന് 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com