വിവാഹ വാർത്ത വ്യാജം: നടി മീന
Send us your feedback to audioarticles@vaarta.com
തമിഴ് നടൻ ധനുഷുമായുള്ള രണ്ടാം വിവാഹ വാർത്ത വ്യാജമാണെന്ന് നടി മീന. ധനുഷും മീനയും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ കുറച്ചു ദിവസം മുമ്പ് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ തൻ്റെ പേരിലുള്ള ഗോസിപ്പ് വാര്‍ത്തകളോട് മീന പ്രതികരിക്കുകയുണ്ടായി. വിദ്യാസാഗറിൻ്റെ വിയോഗം എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അപ്പോഴേക്കും എങ്ങനെയാണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിലുളള വ്യാജവാർത്തകൾ പ്രചരിക്കുന്നത്. ഇനിയുളള ജീവിതം മകൾക്ക് വേണ്ടിയാണ്. അവളുടെ ഭാവിക്കാണ് മുൻഗണന. കൂടാതെ നല്ല കഥകൾ ലഭിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കും മീന പറഞ്ഞു. നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആണ് മീനയും നടൻ ധനുഷും വിവാഹിതരാകാൻ പോകുന്നുവെന്ന് പറഞ്ഞത്. രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു, ഇരുവർക്കും പങ്കാളികളികളില്ല. അതുകൊണ്ട് പുതിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ഈ ജൂണില്‍ ഇവര്‍ വിവാഹിതയായേക്കും. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ആണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിൻ്റെ മരണം. കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു വിദ്യാസാഗർ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് 2022 ജൂൺ 28 നാണ് വിദ്യാസാഗര്‍ അന്തരിച്ചത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments