സ്വപ്‌നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള ജാഥ: വി ഡി സതീശൻ

  • IndiaGlitz, [Monday,February 20 2023]

സ്വപ്‌നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്രയാണ് എം വി ഗോവിന്ദൻ നയിക്കുന്നതെന്ന് വി ഡി സതീശൻ വിമർശിച്ചു. സ്വപ്‌ന സുരേഷിനെ ധന സമ്പാദനത്തിനും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സി.പി.എം ഉപയോഗിച്ചു. സ്വപ്‌നയെയും ആകാശ് തില്ലങ്കേരിയെയും പേടിക്കുന്ന പാർട്ടിയായി സി പി എം മാറിയിരിക്കുകയാണ്, ഇതിനെയൊക്കെ പ്രതിരോധിക്കാൻ എം വി ഗോവിന്ദൻ നടത്തുന്ന പ്രതിരോധ ജാഥ നല്ലതാണെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ സി പി എം വലിയ പ്രതിരോധത്തിലാണ്, തിരുവനന്തപുരം മുതൽ കാസർകോട് വരെ കരിങ്കൊടി കാണാൻ ഭാഗ്യമുണ്ടായ കേരളത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചു മാറ്റുന്ന പരിതാപകരമായ അവസ്ഥയിൽ സി പി എം എത്തിയിരിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കൂടാതെ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതിന് എതിരെ നടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറയുകയുണ്ടായി.