മഞ്ഞുമ്മൽ ബോയ്സ്: ചിത്രീകരണം ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കൊടൈക്കനാലാണ് പ്രധാന ലൊക്കേഷൻ. ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പറവ ഫിലിംസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ബാബുഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. ബാലു വർഗീസ്, ഗണപതി ലാൽ ജൂനിയർ, ദീപക് പറമ്പോൽ, സലീം കുമാർ, അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മ പർവം എന്നീ സിനിമകൾക്ക് ശേഷം സൗബിനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം ഷൈജു ഖാലിദ്, അജയൻ ചാലിശ്ശേരി കലാസംവിധാനം, എഡിറ്റിങ്ങ് വിവേക് ഹർഷൻ, സംഗീതം സുശിൻ ശ്യാം, വസ്ത്രാലങ്കാരം മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറക്കാർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com