മഞ്ജു വാര്യർടെ 'ആയിഷ'- റിലീസ് തീയതി പ്രഖ്യാപിച്ചു.
Send us your feedback to audioarticles@vaarta.com
മഞ്ജു വാര്യരെ കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആയിഷ 2023 ജനുവരി 20ന് റിലീസ് ചെയ്യും. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത് എം ജയചന്ദ്രൻ സംഗീതം പകർന്ന് അഹി അജയൻ ആലപിച്ച 'കണ്ണില് കണ്ണില്' എന്നാരംഭിക്കുന്ന വീഡിയോ ഗാനം ഇതിനോടകം പ്രേക്ഷകശ്രെദ്ധ നേടിക്കഴിഞ്ഞു. അറബിക്, മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെയാകും സിനിമ റിലീസ് ആകുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ നിരവധി വിദേശ താരങ്ങളും അണിനിരക്കുന്നു എന്നുള്ളത് ചിത്രത്തിൻ്റെ ഒരു പ്രത്യേകതയാണ്.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മയാണ്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി, ശബ്ദ സംവിധാനം- വൈശാഖ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com