മഞ്ജുവിനെ തമിഴ് വിളിക്കുന്നു

  • IndiaGlitz, [Tuesday,July 11 2017]

മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റം ഉടനുണ്ടായേക്കും. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അറിവഴകന്‍ ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ മഞ്ജു നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശങ്കറിന്റെ അസിസ്റ്റന്റായിരുന്ന അറിവഴകന്റെ ഈറം, വല്ലിനം, കുട്രം 23 എന്നിവ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കായി അറിവഴകന്‍ മഞ്ജുവിനെ സമീപിച്ചിട്ടുണ്ട്. ഉദാഹരണം സുജാത, വില്ലന്‍ എന്നിവ പൂര്‍ത്തിയാക്കിയ മഞ്ജു അടുത്തതായി ഒടിയനില്‍ അഭിനയിക്കും. മോഹന്‍ലാല്‍ ഫാന്‍ ആയി മഞ്ജു എത്തുന്ന ചിത്രവും ഉടന്‍ ആരംഭിക്കും. തിരക്കുകള്‍ക്കിടെ മഞ്ജു തമിഴ് അരങ്ങേറ്റത്തിന് സമയം കണ്ടെത്തുമെന്നാണ് റിപ്പോര്‍ട്ട്.