'മിസ്റ്റര്‍ എക്സ്': പോസ്റ്റർ പങ്കുവെച്ച് മഞ്ജു വാര്യർ

  • IndiaGlitz, [Thursday,June 22 2023]

മനു ആനന്ദ് സംവിധാനം ചെയ്യുന്ന 'മിസ്റ്റര്‍ എക്സ്' എന്ന ചിത്രത്തിലൂടെ വീണ്ടും തമിഴകത്തേക്ക് എത്തുകയാണ് മഞ്‍ജു വാര്യർ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മഞ്ജു വാര്യർ നായികയാവുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. ആര്യയും ​ഗൗതം കാർത്തിക്കുമാണ് നായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ട്.

പ്രിൻസ് പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവനാണ് ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനര്‍. ദിപു നൈനാൻ തോമസാണ് സംഗീതം. വിഷ്‍ണു വിശാല്‍ നായകനായ ഹിറ്റ് ചിത്രം 'എഫ്ഐആര്‍' ഒരുക്കിയതും മനു ആനന്ദ് ആണ്. തമിഴ്, തലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറക്കും. വൻ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. 2024ൽ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

More News

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

സാഫ് കപ്പ്: ഹാട്രിക് നേടിയ സുനിൽ ഛേത്രി ഗോൾ വേട്ടയിൽ നാലാം സ്ഥാനത്ത്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു

ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം

ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം

ഷാറൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ ചിത്രം 'ദ് ആർച്ചീസ്': ട്രെയിലർ റിലീസ് ചെയ്തു

ഷാറൂഖ് ഖാൻ്റെ മകൾ സുഹാന ഖാൻ ചിത്രം 'ദ് ആർച്ചീസ്': ട്രെയിലർ റിലീസ് ചെയ്തു

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി