ചെങ്കൽചൂള നിവാസിയായി മഞ്ജു എത്തുന്നു
Send us your feedback to audioarticles@vaarta.com
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജ്ജും ചേർന്ന് നിർമിക്കുന്ന പുതിയചിത്രത്തിനു ഉദാഹരണം സുജാത എന്ന് പേരിട്ടു. തിരുവനതപുരം കോട്ടൺ ഹിൽ ഹൈ സ്കൂൾ , ചെങ്കൽച്ചൂള എന്നിവടങ്ങൾ ആണ് പ്രധാന ലൊക്കേഷനുകൾ .മാർട്ടിൻ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രത്തിന്റ സംവിധായകൻ. ചെങ്കൽചൂള കോളനിയിലുള്ള സുജാത എന്ന പെൺകുട്ടിയുടെ വേഷമാണ് മഞ്ജുവാര്യർ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മംമ്തമോഹൻദാസ് കളക്ടറുടെ വേഷത്തിൽ എത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് . നെടുമുടി വേണുവും ജോജു ജോർജ് എന്നിവരാണ് മറ്റു താരങ്ങൾ .ജൂൺ 10ന് ഈ ചിത്രം പൂർത്തിയാക്കിയ ശേഷം മഞ്ജു കമൽ ചിത്രം ആമിയുടെ സെക്കൻഡ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com