ദിലീപ് വിവാദത്തില്ž പ്രതികരിക്കാതെ മഞ്ജു...

  • IndiaGlitz, [Wednesday,July 12 2017]

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലഴിക്കുള്ളിലായതിന്റെ വിവാദം നാട്ടില്‍ കത്തിനില്‍ക്കെ സ്വര്‍ണക്കടകളുടെ ഉദ്ഘാടനത്തിനായി മഞ്ജുവാരിയര്‍ യുഎഇയിലേക്ക്. തമിഴ് നടന്‍ പ്രഭുവിനൊപ്പം കല്യാണ്‍ ജുവലേഴ്‌സ് ഷോറൂമുകളുടെ ഉദ്ഘാടനത്തിനായാണ് മഞ്ജു റാസ് അല്‍ ഖൈമിലും അജ്മാനിലും എത്തുന്നത്. നാളെ റാസല്‍ഖൈമയിലാണ് ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം. തുടര്‍ന്നു മഞ്ജു അജ്മാനിലെത്തും.

ദിലീപുമായി 2015-ല്‍ വിവാഹമോചനം നേടിയ മഞ്ജു, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. മഞ്ജുവിന്റെ നേതൃത്വത്തില്‍ അമ്മയ്ക്കു ബദലായി വുമെന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന രൂപീകരിച്ചു നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ത്വരിതഗതിയിലായതും ഒടുവില്‍ ദിലീപ് അറസ്റ്റിലായതും.