പുതിയ ഫ്ലാറ്റിൻ്റെ പാലുകാച്ചൽ ചടങ്ങ് നടത്തി മഞ്ജു പിള്ള
- IndiaGlitz, [Friday,April 14 2023]
ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടി മഞ്ജു പിള്ള തൻ്റെ പുതിയ വീടിൻ്റെ പാല് കാച്ചൽ ചടങ്ങുകളുടെ വീഡിയോ ആരാധകരുമായി പങ്കുവെച്ചു. മകൾ ദയയോടൊപ്പം തിരുവനന്തപുരത്തു ഒരു ഫ്ലാറ്റിലാണ് താരം തൻ്റെ ഗൃഹപ്രവേശം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങായിരുന്നു. വീടിൻ്റെ സ്വീകരണ മുറിയിൽ നടി മകളോടൊപ്പമുള്ള വലിയ ചിത്രവും ഫ്രയിം ചെയ്തു വെച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും മഞ്ജുവിന് ആശംസകളറിയിച്ചു. മഞ്ജുവിന്റെ ഭർത്താവ് സിനിമയിലെ ഛായാഗ്രഹകൻ ആയ സുജിത് വാസുദേവ് ആണ്.
പഴയകാല ഹാസ്യനടന്‍ എസ്.പി. പിള്ളയുടെ പേരക്കുട്ടിയാണ് മഞ്ജു പിള്ള. ഇന്ദ്രൻസും മഞ്ജു പിള്ളയും കേന്ദ്ര കഥാപാത്രങ്ങളായ ഹോം എന്ന സിനിമയിലെ മഞ്ജുവിൻ്റെ അഭിനയം ഏറെ ജനശ്രദ്ധ നേടിയതായിരുന്നു. ടീച്ചർ എന്ന സിനിമയിലെ കഥാപാത്രവും താരത്തിന് കയ്യടി നേടി കൊടുത്തിരുന്നു. മിനി സ്ക്രീനിലെ തട്ടിയും മുട്ടിയും എന്ന സീരിയലിലെ മോഹനവല്ലിയായി മഞ്ജു പിള്ള ജീവിക്കുകയായിരുന്നു. കൂടാതെ കോമഡി റിയാലിറ്റി ഷോകളിലും ജഡ്ജ് ആയും മഞ്ജു പിള്ള സജീവ സാന്നിധ്യമാണ്.