മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനാകുന്നു
Send us your feedback to audioarticles@vaarta.com
മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു. ഫാഷൻ ഡിസൈനറായ നിരഞ്ജനയാണ് വധു. ഡിസംബർ ആദ്യ വാരം വിവാഹം നടക്കും. അതിനു മുമ്പ് തിരുവനന്തപുരത്ത് വച്ച് സിനിമാ സഹപ്രവർത്തകർക്കായി റിസപ്ഷൻ ഒരുക്കും. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡൽഹി പേൾസ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മണിയൻപിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകൻ സച്ചിൻ, ഡോ. ഐശ്വര്യയാണ് ഭാര്യ.
ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനൽസ്, സൂത്രക്കാരൻ, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി. വിവാഹആവാഹനം എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്. കാക്കിപ്പട, ഡിയർ വാപ്പി, നമുക്ക് കോടതിയിൽ കാണാം എന്നിവയാണ് പുതിയ പ്രോജക്ടുകൾ.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments