ഇടവേള ബാബുവിൻ്റെ വിവാദ പരാമർശത്തെയെതിർത്ത് മണിയൻ പിള്ള രാജു
Send us your feedback to audioarticles@vaarta.com
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസന് നായകനായ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ വിമർശിച്ച് നടന് ഇടവേള ബാബു രംഗത്തെത്തിയത് വാർത്തയായിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമയ്ക്ക് എങ്ങനെ സെൻസറിങ് കിട്ടിയെന്ന് മനസിലാകുന്നതില്ലെന്നും സിനിമ മുഴുവനും നെഗറ്റീവാണെന്നും അതിലെ നായിക ക്ലൈമാക്സില്‍ ഉപയോഗിക്കുന്ന വാക്കുകളൊന്നും ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. കൂടാതെ ഫുള്‍ നെഗറ്റീവായ ഈ സിനിമ ഇവിടെ ഓടി പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയതിനാൽ ഇവിടെ മൂല്യച്യുതി സംഭവിച്ചത് പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ എന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇടവേള ബാബു തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഇടവേള ബാബുവിൻ്റെ വാക്കുകൾ വൈറലായതോടെ സൈബർ ലോകം ഇടവേള ബാബുവിനെതിരെ രംഗത്തെത്തി. ഇപ്പോൾ സോഷ്യൽമീഡിയ നിറയെ ഇടവേള ബാബുവിനെ പരിഹസിച്ചുള്ള മീമുകളാണ് നിറയുന്നത്. ഈ സാഹചര്യത്തിൽ ഇടവേള ബാബുവിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് നടൻ മണിയൻ പിള്ള രാജു പറയുന്ന വീഡിയോ വീണ്ടും കുത്തിപ്പൊക്കി ഇരിക്കുകയാണ് സോഷ്യൽമീഡിയ. ചിലർക്ക് അധികാരം കിട്ടുമ്പോൾ അവർ അതിൽ ഒന്ന് മേയുമെന്നാണ് ഇടവേള ബാബുവിനെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞത്. ചില സിനിമകൾ ഒരു ദിവസം പോലും ഓടില്ലാത്ത പടങ്ങൾ നേരത്തെ വരും. എന്നാൽ ഓടാൻ സാധ്യതയുള്ള പടങ്ങൾ ഇടവേള ബാബു ഇടപെട്ട് പിടിച്ച് വെക്കും എന്നും ഇടവേള ബാബുവിനെ പറ്റി മണിയൻ പിള്ള രാജു പറഞ്ഞു. ഇതേസമയം ടിനി ടോം ഇടവേള ബാബുവിനെ ക്കുറിച്ച് പരാമർശിച്ചത് ഇപ്രകാരമാണ്. പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോൾ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങിൽ നിന്നും ഇറക്കി വിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com