മണിപ്പൂർ വിഷയം: കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് അനുമതി

  • IndiaGlitz, [Wednesday,July 26 2023]

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ നോട്ടീസ് പ്രമേയം അംഗീകരിച്ചു. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർള അനുമതി നൽകിയത്. സ്പീക്കർ അംഗീകാരം നൽകുന്നതിന് മുമ്പായി മണിപ്പൂർ വിഷയത്തിലാണ് നോട്ടീസ് എന്ന് ഗൗരവ് ഗൊഗോയ് സഭയിൽ വിശദീകരിച്ചു.

അതേസമയം, അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ രാത്രി പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂടിയാലോചനയിലാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ സംസാരിക്കേണ്ടി വരും. ഇതു കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം കൊണ്ടു വരാൻ പ്രതിപക്ഷ മുന്നണി തീരുമാനിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം. അതേസമയം വിഷയത്തില്‍ റൂള്‍ 176 അനുസരിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തില്‍ സംസാരിക്കും എന്നും ഭരണപക്ഷം ഇന്നലെ വ്യക്തമാക്കി.

More News

മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

മെസ്സി ഇനി ഇന്റര്‍ മയാമിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത്

ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി

ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി; പൊലീസ് കേസ് എടുത്തു

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ്: മത്സര തീയതി മാറ്റിയേക്കും

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ്: മത്സര തീയതി മാറ്റിയേക്കും

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി