20 മില്യൺ കടന്ന് 'ഖുഷി'യിലെ മണിരത്നം ട്രിബ്യൂട്ട് ഗാനം

  • IndiaGlitz, [Friday,May 19 2023]

മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ഖുഷിയിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. ഇരുപതു മില്യൺ കാഴ്ചക്കാരുമായി സാമന്തയും വിജയ് ദേവര കൊണ്ടയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷക പ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹിഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മഹാനടി' എന്ന ചിത്രത്തിനു ശേഷം സാമന്തയും വിജയ് ദേവര കൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'ഖുഷി' സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.

'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍. മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍സ്, കോ റൈറ്റര്‍: സുരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

More News

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് 24ന്

അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സിന്‍റെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ ഫസ്റ്റ് ലുക്ക് 24ന്

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടുന്ന 'ദീർഘദർഷി' മെയ് 19 മുതൽ കേരളത്തിൽ

തമിഴ്‌നാട്ടിൽ മികച്ച പ്രതികരണം നേടുന്ന 'ദീർഘദർഷി' മെയ് 19 മുതൽ കേരളത്തിൽ

സൂപ്പർ ഹിറ്റ്‌ മലയാള സിനിമകളുടെ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു

സൂപ്പർ ഹിറ്റ്‌ മലയാള സിനിമകളുടെ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു

ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

ഹെൽമറ്റ് ധരിക്കാത്തതിന് അനുഷ്‌കയ്ക്കും ബച്ചനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി

കേന്ദ്രം സംസ്ഥാനത്തിനോട്‌ അവഗണനയും ഉപദ്രവവും മാത്രം: മുഖ്യമന്ത്രി