മന്ദാകിനി; 5 യുവതാരങ്ങൾ പിടിയിൽ
Tuesday, September 5, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
സിജു വിൽസൻ, കൃഷ്ണ ശങ്കർ, ശബരീഷ്, ഷിയാസ് എന്നീ യുവതാരങ്ങളും അഭിനേതാവും എഴുത്തുകാരനും സംവിധായകനും ആയ അൽത്താഫ് സലീമും ആണ് പുതുമുഖസംവിധായകൻ ജെനിത് കാച്ചപ്പിള്ളിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ വെച്ചു നടന്ന ഓപ്പറേഷനിൽ പിടിയിലായത്. യുവാക്കൾക്കിടയിൽ സിനിമയെത്തിക്കുന്ന ഈ റാക്കറ്റിനെ വെറുതെ കാണുവാനും ഓട്ടോഗ്രാഫ് വാങ്ങിക്കുവാനും എന്ന വ്യാജേന ബന്ധപ്പെട്ട സംവിധായാകനും സംഘവും കിട്ടിയ സമയത്തിനുള്ളിൽ കഥ പറഞ്ഞു മയക്കിയാണ് പിടിയിലാക്കിയത്.
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ആളുകളുടെ മനസ് മോഷ്ടിച്ചു തുടങ്ങിയ ഈ സംഘം പുതിയ ചിത്രങ്ങളിലൂടെ മോഷണം തുടർന്നു കൊണ്ടിരിക്കുമ്പോഴാണ് സംവിധായകന്റെ ഈ നീക്കം. 5 സുഹൃത്തുക്കളുടെ കുരുത്തക്കേടിന്റെ കഥയായ മന്ദാകിനി കേട്ട 5 പേരും ചെറുത്ത് നിൽപ്പ് ഇല്ലാതെ ഒരുപോലെ കീഴടങ്ങുകയായിരുന്നു.
അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രമുഖ ചിത്രങ്ങൾക്ക് ശേഷം പ്രധാന പ്രതികളെ വിട്ടു കിട്ടുവാനായി കാത്തിരിക്കുന്ന മന്ദാകിനിയ്ക്ക് വേണ്ടിയുള്ള ആസൂത്രണം നാളുകളായി നടന്നു വരികയായിരുന്നു.
"യുവ സാന്നിധ്യങ്ങളും കാലഘട്ടത്തിന് ചേർന്ന നവ സമീപനങ്ങളും ഉണർവ്വ് പകർന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയിലേക്കുള്ള കിടിലം സംഭാവന ആയിരിക്കും" എന്ന് സംവിധായകൻ മാത്രം അവകാശപ്പെടുന്ന മന്ദാകിനിയ്ക്ക് വേണ്ടി ഭാര്യയുടെ മാലയും വളയും പണയം വെച്ചിരിക്കുന്നത് ഇതിഹാസ, സ്റ്റൈൽ എന്നിവയുടെ നിർമ്മാതാവായ രാജേഷ് അഗസ്റ്റിൻ ആണ്.
നവംബറിൽ തുടങ്ങാനിരിക്കുന്ന മന്ദാകിനിയുടെ മറ്റ് താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമായി സംവിധായകനും സംഘവും വള്ളവും വലയുമായി പുറം കടലിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments