മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം 'കണ്ണൂര്‍ സ്ക്വാഡ്'
Send us your feedback to audioarticles@vaarta.com
നന്‍പകല്‍ നേരത്ത് മയക്കം സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി 'കണ്ണൂര്‍ സ്ക്വാഡ്' എന്ന പുതിയ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്നു റോബി രാജ്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിൻ്റെ കഥ. മുഹമ്മദ് ഷാഫിയുമായി ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജാണ്.
മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കുറ്റാന്വേഷണ ത്രില്ലർ വിഭാഗത്തിൽ പെടുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, സംഗീതം സുഷിൻ ശ്യാം, എഡിറ്റർ പ്രവീൺ പ്രഭാകർ. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻസ്. ചിത്രത്തിൻ്റെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസിനാണ്. കണ്ണൂര്‍ സ്‌ക്വാഡ്, ക്രിസ്റ്റഫര്‍, കാതല്‍ എന്നിവയാണ് വരാനിരിക്കുന്ന മമ്മൂട്ടി പ്രോജക്റ്റുകള്‍.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments