മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ നിര്യാതയായി
Send us your feedback to audioarticles@vaarta.com
നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ ത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം. പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. ഖബറടക്കം വൈകീട്ട് നാലിന് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മമ്മൂട്ടി, ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മക്കൾ. ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചു മക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന.
Follow us on Google News and stay updated with the latest!
Comments
- logoutLogout