പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' ട്രയ്ലർ റിലീസായി

  • IndiaGlitz, [Friday,September 08 2023]

മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റഡ് ചിത്രം കണ്ണൂർ സ്‌ക്വാഡിൻ്റെ ട്രയ്ലർ മെഗാസ്റ്റാർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ റിലീസായി. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. നൻപകൽ നേരത്തു മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതു ഷാഫിയോടോപ്പം റോണി ഡേവിഡും ചേർന്നാണ്. എസ് ജോർജ് ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മമ്മൂക്കയോടൊപ്പം ചിത്രത്തിൽ കിഷോർകുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്പോൾ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ, വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

More News

പുതുപ്പള്ളി വോട്ടെണ്ണൽ; യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വൻ ലീഡ്

പുതുപ്പള്ളി വോട്ടെണ്ണൽ; യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വൻ ലീഡ്

ബ്യൂട്ടിഫുൾ 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

ബ്യൂട്ടിഫുൾ 2 ചിത്രീകരണത്തിന് ഒരുങ്ങുന്നു

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ ചിത്രം 'ചീനട്രോഫി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലോകകപ്പ്: നാലു ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ

ലോകകപ്പ്: നാലു ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ: ബംഗ്ലാദേശിനെ തകര്‍ത്ത് പാക്കിസ്ഥാന്‍

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ: ബംഗ്ലാദേശിനെ തകര്‍ത്ത് പാക്കിസ്ഥാന്‍