close
Choose your channels

പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

Thursday, August 17, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

പത്മരാജൻ്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പ്രാവിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തു. വേ ഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ പ്രാവ് സെപ്റ്റംബർ 15നു തിയേറ്ററുകളിൽ എത്തും.

സെറ്റ് സിനിമയുടെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രാവിലെ പ്രധാന കഥാപാത്രങ്ങളായി അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, മനോജ് കെ യു, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന: ബി.കെ ഹരിനാരായണന്‍, സംഗീതം: ബിജിപാല്‍, എഡിറ്റിംഗ്: ജോവിന്‍ ജോണ്‍ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment