ഈ ടിവി ചാനൽ വൻ തുകക്ക് മെഗാസ്റ്റാറിന്റെ സിനിമയുടെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു
Send us your feedback to audioarticles@vaarta.com
മമ്മൂക്കയുടെ ആരാധകർ വളരെ കാലമായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത ചിത്രം അബ്രഹാമിന്റെ സന്തതികൾ കൊച്ചിയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു .ഇപ്പോൾ റിപോർട്ടുകൾ പറയ്യുന്നത് മാധ്യമ ലോകത്തെ വമ്പന്മാരായ സൂര്യ ടീവി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഭീമൻ തുകക്ക് വാങ്ങിച്ചിരിക്കുന്നു എന്നാണ്.
ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത ഷാജി പാടൂർ ഈ സിനിമയിലൂടെ തനറെ സംവിധാനത്തിന്റെ അരങ്ങേറ്റം കുറിക്കുകയ്യാണ്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദ ഗ്രേറ്റ് ഫാദർ' ലൂടെ പ്രശസ്തനായ ഹനീഫ് അദേനി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
അൻസൻ പോൾ, കനിഹ, പുതിയ മുഖം മരിയ ജോൺ എന്നീവരും ചിത്രത്തിൽ അഭിനയയ്ക്കുന്നു. ഇവരെക്കൂടാതെ സിദ്ദിഖ്, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അതേസമയം മെഗാസ്റ്റാർ കോഴിക്കോഡ് സാമൂതിരിയുടെ കപ്പിത്താനായ ചരിത്ര നായകനായ കുഞ്ഞാലി മരക്കാരുടെ വേഷമണിയുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .പ്രേക്ഷകർ ആ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com