മമ്മുട്ടി ചിത്രം ബസൂക്ക: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Send us your feedback to audioarticles@vaarta.com
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. ഒരു പ്രധാന ജീവിതയാത്ര ആരംഭിക്കുന്ന സൂചനകൾ പോസ്റ്ററിൽ കാണാം. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിൻ്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്റർ. മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻ്റെ ഹൃദയം. ഞങ്ങൾ ഇത് രണ്ടാം വട്ടമാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത്. ഈ പോസ്റ്ററിൽ അദ്ദേഹത്തിൻ്റെ ലുക്ക് തന്നെയായിരിക്കും ചർച്ചാവിഷയം. സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിൻ്റെ വാക്കുകളാണിത്. സംവിധായകൻ ഡീനോ ഡെന്നീസിൻ്റെ വാക്കുകൾ ഇങ്ങനെ, ഞാൻ മുൻപ് പറഞ്ഞതു പോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം കാണുമ്പോൾ വളരെ ത്രിലിങ്ങ് അനുഭവമാണ് തോന്നുന്നത്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സഹ നിർമാതാവ് ജിനു വി എബ്രഹാമിൻ്റെ വാക്കുകൾ ഇങ്ങനെ, ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഈ പോസ്റ്റർ റിലീസും അതോടൊപ്പം ചേർത്ത് വായിക്കപ്പെടുന്നു. കാരണം ഞങ്ങൾ മമ്മൂട്ടി സാറിൻ്റെ പോസ്റ്റർ ലോകമെമ്പാടും റിലീസ് ചെയ്യകയാണ്. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പി ആർ ഒ: ശബരി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments