'മാസ്Âറ്റർപീസ്' റിലീസ് മാറ്റി
Send us your feedback to audioarticles@vaarta.com
രാജാധിരാജ എന്ന സിനിമയ്ക്കശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ് എന്ന സിനിമയുടെ റിലീസ് നവംബറിലേക്ക് മാറ്റി. നേരത്തെ പൂജാ റിലീസായി ചിത്രം തീയേറ്ററുകളിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്.
കാംപസ് പശ്ചാത്തലമാക്കിയുള്ള എഡ്വേർഡ് ലിവിംഗ്സ്റ്റൺ അഥവാ എഡ്ഡി എന്ന കോളേജ് പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ഉണ്ണി മുകുന്ദൻ, പൂനം ബജ്വ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽസരേഷ് ഗോപി, മകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്ടൻ രാജു, ശിവജി ഗുരുവായൂർ, മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. മാസ്റ്റർ ഒഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്ലൈൻ.
Follow us on Google News and stay updated with the latest!
Comments