മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ത്രില്ലെർ ചിത്രം കണ്ണൂർ സ്ക്വാഡിൻ്റെ ഫസ്റ്റ്ലുക്ക് റിലീസായി

  • IndiaGlitz, [Monday,February 27 2023]

ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിൻ്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൻ്റെ പേര് കണ്ണൂർ സ്ക്വാഡ് എന്നാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനെയിലാണ് ഇപ്പോൾ നടക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.

റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്. ജോർജ് ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്‌ലം, സൗണ്ട് ഡിസൈൻ : ടോണി ബാബു, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്,ഡിജിറ്റൽ മാർക്കറ്റിംഗ് :അനൂപ് സുന്ദരൻ,വിഷ്ണു സുഗതൻ.

More News

സർക്കാർ, മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ: ഷാഫി പറമ്പില്‍ എംഎല്‍എ

സർക്കാർ, മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ: ഷാഫി പറമ്പില്‍ എംഎല്‍എ

ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല

പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു