മമ്മൂട്ടി ചിത്രം 'കാതൽ ദി കോർ' നവംബർ 23 ന് തീയറ്ററുകളിൽ

  • IndiaGlitz, [Saturday,November 04 2023]

മമ്മൂട്ടി-ജ്യോതിക താരജോടികളെ വെച്ച് ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാതൽ ദി കോർ'. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവംബർ 23 മുതൽ ചിത്രം തിയറ്ററുകളിലെത്തും. 2009-ൽ പുറത്തിറങ്ങിയ 'സീതാ കല്യാണം' ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ ദേവസിയുടെ ഭാര്യയായിട്ടാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് 'കാതൽ ദി കോർ'ൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ഛായാഗ്രാഹണം സാലു കെ തോമസ്സാണ് നിർവ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജ്, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ.

More News

രാം ചരണിൻ്റെ 'ഗെയിം ചേഞ്ചർ' ആദ്യ സിംഗിൾ ദീപാവലി ദിനത്തിൽ

രാം ചരണിൻ്റെ 'ഗെയിം ചേഞ്ചർ' ആദ്യ സിംഗിൾ ദീപാവലി ദിനത്തിൽ

ചിരഞ്ജീവിയുടെ 'മെഗാ156'; ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

ചിരഞ്ജീവിയുടെ 'മെഗാ156'; ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു

കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

നാദിർഷ-റാഫി ടീമിൻ്റെ 'സംഭവം നടന്ന രാത്രിയിൽ' പൂർത്തിയായി

കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ

കെ റെയിൽ പദ്ധതി എൻ്റെ ഐഡിയ: കെ ബി ഗണേഷ് കുമാർ