മമ്മൂട്ടി കമ്പനിക്ക് ഇനി പുതിയ ലോഗോ
Send us your feedback to audioarticles@vaarta.com
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ വിഷു ദിനത്തില്‍ അവതരിപ്പിച്ചു. ആഷിഫ് സലിമാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനുള്ള നന്ദി ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടി കമ്പനി അറിയിച്ചിട്ടുണ്ട്. നാല് വ്യത്യസ്ത നിറത്തിലുള്ള ലോഗോ, കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മമ്മൂട്ടി കമ്പനി നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോഗോ പിന്‍വലിച്ചതും പുതിയ ലോഗോ വന്നതും. ജോസ്‌മോൻ വാഴയില്‍ എന്ന വ്യക്തിയായിരുന്നു ആരോപണവുമായി രംഗത്ത് എത്തിയത്.
2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലെ ലോഗോയുമായുള്ള സമാനത ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റി ഇല്ലാതെ പോയതില്‍ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്‌മോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. തങ്ങളുടെ ജാഗ്രതക്കുറവ് ചൂണ്ടി കാണിച്ചവരോട് മമ്മൂട്ടി കമ്പനി നന്ദി അറിയിച്ചിരുന്നു. 'കണ്ണൂർ സ്ക്വാഡ്' ആണ് മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments