ഈദ് നമസ്കാരത്തിൽ പങ്കെടുത്ത് മമ്മൂട്ടി
Send us your feedback to audioarticles@vaarta.com
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് നമസ്കാരത്തിൽ ഇത്തവണയും പതിവ് തെറ്റിക്കാതെ നടൻ മമ്മൂട്ടിയെത്തി. മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും ചടങ്ങിൽ പങ്കെടുത്തു. ഇന്നലെയാണ് അദ്ദേഹത്തിൻ്റെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. അതിനാൽ ഇത്തവണ മമ്മൂട്ടിക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നലെ വൈകീട്ട് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. നിരവധി പേര് മമ്മൂട്ടിയുടെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എത്തിചേര്‍ന്നിരുന്നു.
മമ്മൂട്ടി ഉമ്മയെപ്പറ്റി മുമ്പ് പറഞ്ഞിട്ടുള്ള വാക്കുകൾ ഉമ്മയുടെ വേർപാടിനു ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. "എൻ്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എൻ്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എൻ്റെ സിനിമയിൽ ഏതാണ് ഇഷ്ടം എൻ്റെ ഏതു കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലർത്തും. അങ്ങനൊന്നും പറയാൻ എൻ്റെ ഉമ്മക്കറിയില്ല.” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
Follow us on Google News and stay updated with the latest!
Comments
- logoutLogout