മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്നു

  • IndiaGlitz, [Monday,March 05 2018]

ഈയിടെ മെഗാസ്റ്റാർ മമ്മൂട്ടി മുൻ ആന്ധ്ര മുഖ്യ മന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയാക്കുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാർത്തകൾ വന്നിരുന്നു .ഇപ്പോഴിതാ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻ‌താര  ചിത്രത്തിൽ ഭാഗമാകുന്നുവെന്ന് റിപോർട്ടുകൾ പറയുന്നു. തെലുങ്ക് സംവിധായകൻ മഹി രാഘവ് സൂപ്പർ സ്റ്റാർ  മമ്മുട്ടിയായി അടുത്തിടെ  ചർച്ച നടത്തിയിരുന്നു.അതിനു ശേഷം അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത് .സിനിമയുടെ പേര് യാത്ര എന്നായിരിക്കും .

നയൻതാര ഈ പ്രൊജക്ടിന് നിർണായക കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് വാർത്തകൾ വെളിപ്പെടുത്തുനത്.എങ്കിലും ഇപ്പോഴും കാര്യങ്ങൾ തീർച്ചപ്പെടുത്തിയിട്ടില്ല . 

 വിജയ്ചിലയും ശശി ദേവി റെഡ്ഡിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. നയൻ‌താര 2003-ൽ പുറത്തിറങ്ങിയ മലയാളചലചിത്രം  മനസ്സിനക്കരെ എന്ന സിനിമയാണ് ആദ്യമായി പ്രശസ്തി നേടിക്കൊടുത്തത് . 2017-ൽ മികച്ച  ഫിലിം ഫെയർ അവാർഡിന് നടിക്ക് ലഭിക്കുകയുണ്ടായി .