വീണ്ടും ചന്തുവായി മമ്മൂട്ടി
Send us your feedback to audioarticles@vaarta.com
ടക്കൻപാട്ടിലെ വീരകഥാപാത്രമായ പയ്യംവെള്ളി ചന്തുവിന്റെ ജീവിതം പറയുന്ന സിനിമയിൽ മമ്മൂട്ടി നായകനാവുന്നു.
പയ്യംവെള്ളി ചന്തുവിന്റെ ജീവിതം സിനിമയാക്കാൻ ഹരിഹരൻ മുമ്പും ആലോചിച്ചതാണ്. അന്ന് എംടിയായിരുന്നു തിരിക്കഥ രചിക്കാൻ ആലോചിച്ചത്. എന്നാൽ, അതിന് പകരം എം.ടിയുടെ തിരക്കഥയിൽ പഴശിരാജ എന്ന സിനിമയാണ് പിറവിയെടുത്തത്. ചന്തുവിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥ രചിക്കാൻ രഞ്ജിത്തിനെ ഏൽപ്പിച്ചതായി ഹരിഹരൻ വെളിപ്പെടുത്തി.
1989ൽ മമ്മൂട്ടിയെ നായകനാക്കി എം.ടിയുടെ തിരക്കഥയിൽ ചന്തു ചേകവരുടെ കഥ പറഞ്ഞ ഒരു വടക്കൻ വീരഗാഥ. എന്ന സിനിമ ഹരിഹരൻ ഒരുക്കിയിരുന്നു. ഈ പ്രോജക്ട് യാഥാർത്ഥ്യമാകുന്നതോടെ 'ഒരു വടക്കൻ വീരഗാഥയിലെ ചന്തു ചേകവറിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വടക്കൻപാട്ട് നായകനാവും അത്.
ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പയ്യംവെള്ളി ചന്തു എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. രഞ്ജിത് തിരക്കഥയെഴുതുന്ന സിനിമ വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments