മംമ്ത എനിക്ക് തന്നത് വലിയ കെയറും സപ്പോര്‍ട്ടുമായിരുന്നു, മനസ്സു തുറന്ന് പ്രണയ ജോടികൾ

  • IndiaGlitz, [Monday,March 06 2023]

മലയാള സിനിമയിലെ പ്രിയപ്പെട്ട താര ജോഡികളാണ് ആസിഫലിയും മംമ്തയും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമ യ്ക്കു ശേഷം ഇരുവരും ജോഡിയായി ഒരുമിച്ചഭിനയിച്ച മഹേഷും മാരുതിയും റിലീസ് ചെയ്യാനിരിക്കെ ഇന്ത്യാ ​ഗ്ലിറ്റ്സിന് ആസിഫും മംമ്തയും നൽകിയ അഭിമുഖം ശ്രദ്ധ നേടിയിരിക്കുകയാണ്. കഥ തുടരുന്നു കഴിഞ്ഞ് 13 വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒരുമിച്ച് അഭിനഭിനയിക്കുന്ന ചിത്രം മഹേഷും മാരുതിയും എത്തുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ ആസിഫിന് മംമ്തയോട് പ്രണയം തോന്നിയതും നടൻ അത് പിന്നീട് തുറന്നു പറയുകയും ചെയ്തതിനെ
പറ്റി ഇന്ത്യഗ്ലിറ്റ്സ് അവതാരിക പൊന്നി അശോക് ചോദിക്കുകയുണ്ടായി.

എൻ്റെ കരിയറിലെ ആദ്യത്തെ ലവ് സോങ്, മൂന്നാറാണ് ഷൂട്ട് ചെയ്യുന്നത്, ഹരിഹരൻ, ചിത്ര ചേച്ചി ശബ്ദത്തിൽ‌ പാട്ട്, ബൃന്ദ മാസ്റ്റർ കൊറിയോ​ഗ്രഫി ചെയ്യുന്നു. ഇളയരാജ സാറിൻ്റെ മ്യൂസിക്, നമ്മൾ സിനിമാറ്റിക്കാണല്ലോ എന്നായിരുന്നു ആസിഫിൻ്റെ രസകരമായ മറുപടി. ആസിഫിന് ഭയങ്കര കെയർ കൊടുക്കാൻ തോന്നിയ കാരണം വ്യക്തമാക്കി മംമ്തയും, അതിൽ ഒരു ബൈക്ക് സീനിനിടെയാണ് ആസിഫിനോട് ഞാനത് പറഞ്ഞത്. കോളേജിൽ വെച്ച് മരിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഞങ്ങൾ വളരെ ക്ലോസായിരുന്നു. ഐ വോസ് സീയിംങ് ഹിം ഫോർ സം ടൈം. അവൻ മരിച്ച് പോയി. ആസിഫിനെ കാണുമ്പോൾ എനിക്ക് അവനെയാണ് ഓർമ്മ വന്നത്. എനിക്ക് ഭയങ്കര കെയർ കൊടുക്കാൻ തോന്നി-മംമ്ത പറഞ്ഞു.

ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവല്ല ഞാനെവിടെയാണെന്ന് ആളുകൾ അറിയുന്നതെനിക്ക് ഇഷ്ടമല്ല, അതുകൊണ്ടാണ് സ്റ്റോറി ഇടാത്തതെന്നു ആസിഫ് പറഞ്ഞു. ആസിഫിൽ തനിക്കിഷ്ടമുളള സ്വഭാവം അതാണെന്നും താനും വളരെ സ്വകാര്യതയുള്ള വ്യക്തിയാണെന്ന് മംമ്തയും വ്യക്തമാക്കി. കുടുംബസമേതം തീയേറ്ററുകളിലെത്തി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രസകരമായ ചിത്രമായിരിക്കും മഹേഷും മാരുതിയുമെന്ന് ഇന്ത്യഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ ആസിഫ് കൂട്ടിച്ചേർത്തു.