കലാമണ്ഡലം ചാന്‍സലറായി മല്ലികാ സാരാഭായ് സ്ഥാനമേറ്റു
Send us your feedback to audioarticles@vaarta.com
പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു. സര്‍വകലാശാലകളുടെ ചാന്‍സലറായി അതാത് വിഷയത്തില്‍ പ്രഗത്ഭരായവരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിൻ്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയത്. മല്ലികാ സാരാഭായിയുമായി ആശയം വിനിമയം നടത്തുകയും അവര്‍ താത്പര്യമറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നിയമനമെന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു.
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന് വിക്രം സാരാഭായിയുടേയും മകളാണ് മല്ലിക സാരാഭായി. നര്‍ത്തകി, അഭിനേത്രി, എഴുത്തുകാരി, പ്രസാധക എന്നീ നിലകളില്‍ പ്രശസ്ഥയാണ്. കൂടാതെ നാടകം, സിനിമ, ടെലിവിഷന്‍, സാഹിത്യം, പ്രസാധനം, സംവിധാനം എന്നീ മേഖലകളിലും അവര്‍ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.കെ. അദ്വാനിക്കെതിരെ മത്സരിച്ചിട്ടുണ്ട്. നേരത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു.
Follow us on Google News and stay updated with the latest!
Comments