മാളികപ്പുറം ഡിസംബർ 30 നു റിലീസാകും
Send us your feedback to audioarticles@vaarta.com
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറം' ഡിസംബർ 30 നു തിയേറ്ററുകളിൽ എത്തും. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പൻ്റെയും കഥ പറയുന്ന മാളികപ്പുറം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ശശിശങ്കർ ആണ്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിൻ്റെ മകനാണു വിഷ്ണു ശങ്കർ.
കാവ്യ ഫിലിംകമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ അഭിലാഷ് പിള്ളയുടേതാണ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം തുടങ്ങിയവരും അണിയറയിൽ പ്രവർത്തിക്കുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com