പോസ്റ്റർ കണ്ടമ്പരന്ന് മലയാളികൾ; അശോകൻ ആരാണ്?
Send us your feedback to audioarticles@vaarta.com
ഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തം വിട്ടിരിക്കുകയാണ് മലയാളികൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി കാണപ്പെട്ടത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന അശോകനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു സംശയം, നമ്മുടെ കുഞ്ചാക്കോ ബോബനല്ലേ ഇത്? അനിയത്തി പ്രാവുമുതൽ ന്നാ താൻ കേസുകൊട് വരെ പ്രേക്ഷകരെ വ്യത്യസ്ത വേഷങ്ങളാൽ അത്ഭുതപ്പെടുത്തിയ നമ്മുടെ ചാക്കോച്ചൻ?
റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് ചാക്കോച്ചൻ പൊതുവെ അറിയപ്പെടുന്നതെങ്കിലും, ആ പരിവേഷം മാറ്റിവെച്ച് സീരിയസ് വേഷങ്ങൾ അവതരിപ്പിച്ചപ്പോഴെല്ലാം ചാക്കോച്ചൻ്റെ സിനിമകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. അദ്ദേഹത്തിൻ്റെ സമീപകാല ഹിറ്റുകളായ ന്നാ താൻ കേസുകൊട്, നായാട്ട്, അഞ്ചാം പാതിരാ, അള്ളു രാമേന്ദ്രൻ തുടങ്ങിയവ ചില ഉദാഹരണങ്ങൾ. അതു പോലെ മറ്റൊരു ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായാണോ ഈ ലുക്ക്ഔട്ട് നോട്ടീസ് എന്നാണ് പ്രേക്ഷകർ ഇപ്പോൾ സംശയിക്കുന്നത്. ആ ചിത്രം ഏതാണെന്നു വ്യക്തമല്ലെങ്കിലും അധികം വൈകാതെ തന്നെ അണിയറ പ്രവർത്തകർ ആ രഹസ്യം പുറത്തു വിടുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
Follow us on Google News and stay updated with the latest!
Comments
- logoutLogout