സർക്കാർ, മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ: ഷാഫി പറമ്പില്‍ എംഎല്‍എ

  • IndiaGlitz, [Monday,February 27 2023]

ഇന്ധന സെസ് പിന്‍വലിക്കുക, പൊലീസിൻ്റെ ക്രൂര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നിയമസഭയിൽ പ്രതിഷേധം നടത്തി പ്രതിപക്ഷം. മോദി ഭരണത്തിൻ്റെ മലയാള പരിഭാഷയായിരിക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും കോട്ടിട്ടില്ല എന്നതും മാത്രമാകരുത് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസമെന്ന് ഷാഫി പറമ്പിൽ സഭയിൽ കുറ്റപ്പെടുത്തി. ഒരു കരിങ്കൊടി കാണിക്കുന്നത് ഇത്ര വലിയ കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയ്‌ക്കെതിരേ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി.

ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഒന്നും മിണ്ടാതിരിക്കുകയാണോ വേണ്ടത് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. എല്ലാറ്റിനും നികുതി വർദ്ധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടേയും അടിമകളല്ല. പുന്നപ്ര വയലാർ സമരത്തിൻ്റെ ചരിത്രം പറയുന്നവർ എന്തിനാണ് കറുത്ത തുണി കൊണ്ടുള്ള സമരത്തെ ഭയക്കുന്നത്. പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി ഇതിനു മറുപടി പറഞ്ഞത്, സംസ്ഥാനത്ത് കറുപ്പിന് വിലക്കില്ല, കറുപ്പ് കാണിക്കാൻ പാടില്ല, മാസ്ക് പാടില്ല എന്നതൊന്നും ഞങ്ങൾ സ്വീകരിച്ച നിലപാട് അല്ല. കറുപ്പ് വിരോധം പടച്ചു വിട്ടത് മാധ്യമങ്ങളാണ്. സർക്കാരിനെ അപമാനിക്കാനായി ചില മാധ്യമങ്ങൾ ഇല്ലാ കഥ പറയുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

More News

ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല

ലൈഫ് മിഷൻ കോഴക്കേസ്: സി.എം രവീന്ദ്രൻ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ല

പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു

കുതിരവട്ടം പപ്പു വിടവാങ്ങിയിട്ട് 23 വര്‍ഷങ്ങള്‍: അച്ഛനെ കുറിച്ച് മകന്‍ ബിനു പപ്പു

വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി

ചിന്ത ജെറോമിൻ്റെ വധഭീഷണി: യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നിർദേശിച്ച് കോടതി