ഗോൾഡൻ ഗ്ലോബ് റേസിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി
Send us your feedback to audioarticles@vaarta.com
ചരിത്രത്തിൽ ഇടം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യാക്കാരനും ആദ്യത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ്. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടി വന്നത്. അഭിലാഷ് സഞ്ചരിച്ചത് 48,000 കിലോമീറ്റർ ആണ്.
ഗോൾഡൻ ഗ്ലോബ് റേസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത കിരീടം നേടിയത്. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്ത് മുന്നിലെത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ന്യൂഷാഫർ ലീഡ് തിരിച്ച് പിടിച്ചു. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവർണ്ണ നേട്ടം കരസ്ഥമാക്കിയത്. ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിൽ ഒന്നാണ് ഗോൾഡന്‍ ഗ്ലോബ് റേസ്. 1968 ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം ചുറ്റി വരുന്നതാണ് മത്സരം.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments