മുസ്ലീം ലീഗ് അംഗത്വം നേടി മലയാള സിനിമ താരങ്ങൾ
- IndiaGlitz, [Saturday,January 07 2023]
തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിൽ മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ പിഴവ് സംഭവിച്ചതായി കണ്ടെത്തി. കേരളത്തിൽ ലീഗിൻ്റെ അംഗത്വ വിതരണം കഴിഞ്ഞ 31 നാണ് അവസാനിച്ചത്. വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാൻ ലീഗ് നിര്‍ദേശം നല്‍കിയിരുന്നു. അതോടൊപ്പം അംഗത്വം എടുക്കുന്നവരുടെ പേര്, ആധാര്‍ നമ്പർ, തിരിച്ചറിയല്‍ കാര്‍ഡ് നമ്പർ ഫോണ്‍ നമ്പർ എന്നിങ്ങനെയുള്ള വിവരങ്ങൾ നിർദ്ദിഷ്ട ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. ഈ വിവരങ്ങൾ അംഗത്വ വിതരണത്തിനു ശേഷം കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാർ തുറന്നു പരിശോധിച്ചപ്പോഴാണ് ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും ഒക്കെ ലീഗില്‍ അംഗത്വം നേടിയാതായി മനസിലാകുന്നത്.
തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസറായ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജി സംഭവം ശ്രദ്ധയിൽ പെടുത്തുകയും അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തു. അംഗത്വ വിതരണം പൂർത്തിയായപ്പോൾ തിരുവനന്തപുരത്ത് 59551 ആണ് പാർട്ടി അംഗങ്ങൾ. സംസ്ഥാനത്ത് സംസ്ഥാനത്ത് ലീഗിൻ്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. 2016നെക്കാൾ 2.33 ലക്ഷം, അംഗങ്ങളുടെ വർധനവിൽ കാണുന്നു. അംഗങ്ങളിൽ പകുതിയിൽ ഏറെയും സ്ത്രീകൾ ആണ് എന്നതാണ് മറ്റൊരു പ്രേത്യേകത.