'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററിലേക്ക്

  • IndiaGlitz, [Tuesday,September 19 2023]

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മ ദിനത്തിൽ മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്ക് എത്തുന്നത്. മോഹൻലാലിൻ്റെ ജന്മ ദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വീഡിയോയും മലൈക്കോട്ടൈ വാലിബൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായിരുന്നു.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോൻ്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിൻ്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിൽ ആണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിൻ്റെ തിരക്കഥ: പി എസ് റഫീക്ക്, ക്യാമറ: മധു നീലകണ്ഠന്‍, സംഗീതം: പ്രശാന്ത് പിള്ള, എഡിറ്റിംഗ്: ദീപു ജോസഫ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യർ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.