കേരള സ്റ്റോറിയെക്കുറിച്ച് മാല പാര്‍വ്വതി
- IndiaGlitz, [Thursday,May 04 2023]
വിവാദ ചിത്രം 'ദി കേരള സ്റ്റോറി' യെക്കുറിച്ച് പ്രതികരണവുമായി നടി മാല പാര്‍വ്വതി. കേരള സ്റ്റോറി നിര്‍മ്മിക്കുന്നത് ഈ കാലഘട്ടത്തിലെ മലയാളികളെ ഉദ്ദേശിച്ചല്ലെന്നും, ഭാവിയില്‍ ചരിത്രം എന്തെന്ന് തിരയുമ്പോള്‍ സെര്‍ച്ച് എന്‍ജിനുകളില്‍ ലഭിക്കാന്‍ വേണ്ടിയാണെന്നും മാല പാർവ്വതി പറയുന്നു. ഇത് നമ്മുടെ ചരിത്രമാക്കി മാറ്റാനാണ് അവരുടെ ശ്രമമെന്നും, ഈ പേര് മാറ്റാന്‍ പറയാവുന്നതാണ് എന്നും മാല പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്‍റെ പ്രത്യേകതയും മനുഷ്യരുടെ സൗഹാർദത്തിന്‍റെ സത്യവും തിരിച്ചറിയുന്നവർ. വെറുപ്പിന്‍റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ കാവൽ നിൽക്കുന്നവർ ഇന്നുമുണ്ട്. വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ, പക്ഷേ നാളെ കേരളം ഒരു തീവ്രവാദ സംസ്ഥാനം ആണെന്ന് മുദ്ര കുത്തിയാൽ, കലാപം നടന്നാൽ, പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ നമ്മുടെ പ്രശ്നങ്ങൾ വാർത്തയല്ലാതെ ആകുമെന്നും മാല പാര്‍വ്വതി ഫേസ് ബുക്കില്‍ കുറിച്ചു.