മഹേഷ് നാരായണൻ്റെ അറിയിപ്പ് ഡിസംബർ 16ന്

കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹേഷ് നാരായണൻ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവ്വഹിച്ച അറിയിപ്പിൻ്റെ ട്രൈലർ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഷെബിൻ ബാക്കർ പ്രൊഡക്ഷൻ, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻ, മൂവിംഗ് നരെറ്റീവ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2022 ഡിസംബർ 16 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ തുടങ്ങും.

ഡൽഹിയിലെ ഒരു മെഡിക്കൽ ഗ്ലൗസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ കഥയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോഹനും ദിവ്യപ്രഭയുംമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മെച്ചപ്പെട്ട ജീവിതത്തിനായി രാജ്യത്തിന് പുറത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന സംഭവ വികാസങ്ങൾ ആണ് ചിത്രത്തിൻ്റെ കഥാഗതി.

സംവിധായകനും നിർമ്മാതാവുമായ മഹേഷ് നാരായണൻ്റെ വാക്കുകളിലെക്ക് അറിയിപ്പ്ൻ്റെ യാത്ര തികച്ചും സംതൃപ്തമാണ്. ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളിൽ ചിത്രത്തിന് ലഭിച്ച പ്രതികരണത്തിൽ ഞാൻ സന്തുഷ്ടനാണ്. നെറ്റ്ഫ്ലിക്സ് വഴി അവസാനം അത് നിങ്ങൾക്ക് മുമ്പിൽ എത്തിക്കുവാൻ സാധിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ സിനിമ കാണുന്നതിനും അതിനോടുള്ള അവരുടെ പ്രതികരണങ്ങൾക്കുമായി ഞാൻ കാത്തിരിക്കുകയാണ്. ഈ സിനിമ മഹാമാരിയെയും ഒരു ദമ്പതികളുടെ കഥയെയും അതിലൂടെ അതിജീവിക്കാനുള്ള അവരുടെ പോരാട്ടത്തെയും കുറിച്ചാണ്. പി ആർ ഒ: ശബരി.

More News

ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതിയായ ഗ്രീഷ്മ മൊഴി മാറ്റി പറഞ്ഞു

ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതിയായ ഗ്രീഷ്മ മൊഴി മാറ്റി പറഞ്ഞു

മികച്ച സംവിധായകൻ ബേസിൽ ജോസഫ്

സിംഗപ്പൂരില്‍ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ൽ മികച്ച സംവിധായകനായി ബേസിൽ ജോസഫിനെ തിരഞ്ഞെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

എംഎല്‍എയെ പരസ്യമായി അപമാനിച്ചു; പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു.

ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

ഗുജറാത്തില്‍ പുതിയ സർക്കാർ തിങ്കളാഴ്ച ചുമതലയേൽക്കും

സജി ചെറിയാൻ അയോഗ്യനല്ലെന്ന് ഹൈകോടതി

എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.