'മഹാറാണി'; നവംബര്‍ 24-നു തീയറ്ററുകളിലേക്ക്

  • IndiaGlitz, [Monday,October 02 2023]

ജി മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'മഹാറാണി' യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാറാണി നവംബര്‍ 24-നാണ് തീയറ്ററുകളിലെത്തുക. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ 'ചതയദിന പാട്ട്' ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഇഷ്ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിൻ്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്‌, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്‌ തുടങ്ങിയവർ ചിത്രത്തിൻ്റെ ഭാഗമാവുന്നുണ്ട്. ഛായാഗ്രഹണം: എസ് ലോകനാഥന്‍, സംഗീതം: ഗോവിന്ദ് വസന്ത, ഗാനരചന: രാജീവ് ആലുങ്കല്‍, അന്‍വര്‍ അലി, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍, എഡിറ്റിംഗ്: നൗഫല്‍ അബ്ദുള്ള.

More News

എം കെ കണ്ണൻ നിസഹകരണം തുടർന്നാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഇഡി

എം കെ കണ്ണൻ നിസഹകരണം തുടർന്നാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഇഡി

ഏഷ്യന്‍ ഗെയിംസ്; മലയാളികളായ എം ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സന്‍ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ്; മലയാളികളായ എം ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സന്‍ ഫൈനലില്‍

മണിപ്പൂർ കലാപം: സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി

മണിപ്പൂർ കലാപം: സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി

അർജുൻ സർജ നായകനാകുന്ന 'വിരുന്ന്; ടീസർ പുറത്ത്

അർജുൻ സർജ നായകനാകുന്ന 'വിരുന്ന്; ടീസർ പുറത്ത്

ബാംഗ്ലൂർ ഡേയ്സിൻ്റെ ഹിന്ദി റീമേക്ക് 'യാരിയാൻ 2' ട്രെയിലർ റിലീസായി

ബാംഗ്ലൂർ ഡേയ്സിൻ്റെ ഹിന്ദി റീമേക്ക് 'യാരിയാൻ 2' ട്രെയിലർ റിലീസായി