'മധുര മനോഹര മോഹം' ട്രെയ്‌ലര്‍ പുറത്ത്

  • IndiaGlitz, [Friday,April 28 2023]

മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിൻ്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിൻ്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെ കൂടാതെ നവാഗതനായ ജിതിന്‍ ഗോപാലും ചിത്രത്തിൻ്റെ സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുകയും പ്രൊമോ സോങ്ങ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.

More News

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നും ജയം

അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

പത്മപ്രഭാ പുരസ്‌കാരം സുഭാഷ് ചന്ദ്രന്

പത്മപ്രഭാ പുരസ്‌കാരം സുഭാഷ് ചന്ദ്രന്

'ശുനക യുവരാജനിവന്‍' നെയ്മറിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

'ശുനക യുവരാജനിവന്‍' നെയ്മറിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി