'മധുര മനോഹര മോഹം': പത്തു കോടി ക്ലബ്ബിലേക്ക്
Send us your feedback to audioarticles@vaarta.com
സ്റ്റെഫി സേവ്യർ സംവിധാനം ചെയ്തു തീയേറ്ററുകളിലെത്തിയ മധുര മനോഹര മോഹം മികച്ച വിജയമാണ് തീയേറ്ററുകളിൽ നിന്നു നേടുന്നത്. ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആയ ചിത്രം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. താര ബാഹുല്യമല്ല മികച്ച ഉള്ളടക്കം തന്നെയാണ് സിനിമയുടെ വിജയം എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. യുവനടൻ ഷറഫുദീൻ്റെ മനു എന്ന കഥാപാത്രത്തെ തീർത്തും രസകരമായി അവതരിപ്പിക്കാൻ സാധിച്ചു. കഥഗതിയിൽ ഏറെ മാറ്റങ്ങൾ സൃഷ്ടിക്കുന്ന മീര എന്ന കഥാപാത്രം രജീഷ വിജയൻ്റെ കൈകളിൽ സുരക്ഷിതമായിരുന്നു. മനുവിൻ്റെ അമ്മയുടെ വേഷത്തിൽ എത്തിയ ബിന്ദു പണിക്കരും പതിവു പോലെ മികച്ച രീതിയിൽ വേഷം കൈകാര്യം ചെയ്തു.
വമ്പൻ സിനിമകൾ പോലും തീയേറ്ററുകളിൽ തകർന്നടിയുന്ന കാലഘട്ടത്തിൽ മധുര മനോഹര മോഹം പോലെയുള്ള ചിത്രങ്ങൾ നേടുന്ന വിജയത്തിൻ്റെ പ്രസക്തി ഏറെയാണ്. കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് മധുര മനോഹര മോഹം. പത്തനംതിട്ട ജില്ലയാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. പ്രബലമായ ഒരു നായർ തറവാടിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ അവതരണം. നാട്ടിലെ ഒരു തറവാട്ടിൽ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂർത്തങ്ങളും ഒക്കെയാണ് നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിൻ്റെ ക്യാമറ.
Follow us on Google News and stay updated with the latest!
Comments