രണ്ടു റെക്കോർഡുകൾ നേടി ചരിത്രം കുറച്ചു; പിന്നാലെ വിരമിക്കൽ സൂചന നൽകി ധോണി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ സൺ റൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ ധോണി രണ്ടു റെക്കോർഡുകൾ ആണ് സൃഷ്ടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ആദ്യമായി 200 പുറത്താക്കലുകൾ നടത്തുന്ന താരമായി മഹേന്ദ്ര സിംഗ് ധോണി മാറി. കൂടാതെ ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം ക്യാച്ചുകൾ എടുക്കുന്ന വിക്കറ്റ് കീപ്പറായും താരം റെക്കോർഡ് സൃഷ്ടിച്ചു. ടി20 യില്‍ 208 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പര്‍മാരില്‍ വമ്പന്‍ റെക്കോർഡാണ് ധോണി സ്വന്തം പേരിലാക്കിയത്. ഹൈദാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തിട്ടും ലോക റെക്കോഡിട്ടും ധോണിക്ക് മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് നല്‍കിയില്ല. ഇത്രയും ചെയ്തിട്ടും അവരത് തനിക്ക് നല്‍കിയില്ലെന്ന് തമാശരൂപേണ ധോണി പ്രതികരിച്ചു. അതേസമയം തനിക്കു പ്രായമായെന്നും ഈ സീസണോടെ കളി നിര്‍ത്തുമെന്നും അദ്ദേഹം സൂചന നല്‍കി. തൻ്റെ അവസാന സീസണായിരിക്കും ഇതെന്നും കരിയറിൻ്റെ അവസാന സമയങ്ങള്‍ ആസ്വദിക്കുകയാണെന്ന്നും മത്സരശേഷം ധോണി പറഞ്ഞു.