ലോക സമ്പന്നൻമാരുടെ പട്ടികയിൽ ഒന്നാമത്തെ മലയാളി എം.എ യൂസഫലി
Send us your feedback to audioarticles@vaarta.com
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി. ആകെ 9 മലയാളികളാണ് പട്ടികയിലുള്ളത്. ഇന്ത്യക്കാരുടെ പട്ടികയിൽ പെട്ട 169 ശതകോടീശ്വരന്മാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (83.4 ബില്യൺ), അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി (47.2 ബില്യൺ) എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ആഗോളതലത്തില്‍ 2640 ശതകോടീശ്വരന്മാരെ ഉള്‍പ്പെടുത്തിയാണ് ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നത്. ഇതില്‍ ആദ്യ പത്തില്‍ ഇടം നേടുന്ന ഇന്ത്യക്കാരൻ മുകേഷ് അംബാനിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയിലെ മൂന്നില്‍ രണ്ട് ശതമാനം പേരുടെ സമ്പത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും ഫോബ്സ് വിശദമാക്കുന്നു. ക്രിസ് ഗോപാല കൃഷ്ണന്, രവി പിള്ള, സണ്ണി വര്‍ക്കി, ജോയ് ആലുക്കാസ്. ഡോം ഷംസീര്‍ വയലില്‍, ബൈജു രവീന്ദ്രന് എന്നീ മലയാളികൾ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഹിൻഡൻബർഗ് റിസർച്ചിൻ്റെ പഠനം തിരിച്ചടിയായ അദാനി 24ാം സ്ഥാനത്താണുള്ളത്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments