പഞ്ചാബ് കിങ്‌സിനെതിരെ 56 റണ്‍സിന് ലഖ്‌നൗവിൻ്റെ വമ്പൻ ജയം
Send us your feedback to audioarticles@vaarta.com
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന് 56 റൺസിൻ്റെ കൂറ്റൻ ജയം. പിറന്നത് ഈ സീസണിലെ ഏറ്റവും ഉയർന്ന ടോട്ടൽ കൂടിയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഐപിഎല്ലിലെ ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടമായി ബാറ്റേന്തിയ കെ.എൽ രാഹുലും സംഘവും നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് ആണ് അടിച്ചു കൂട്ടിയത്. സ്കോർ: ലഖ്‌നൗ 257/5, പഞ്ചാബ് 201/10. ലഖ്‌നൗവിനായി മാര്‍ക്കസ് സ്‌റ്റോയിണിസ് (72) ഫിഫ്റ്റി നേടി ടോപ് സ്‌കോററായി. നാല് വിക്കറ്റുമായി യാഷ് ഠാക്കൂര്‍ ലഖ്‌നൗവിനായി ബൗളിങ്ങില്‍ തിളങ്ങി.
പഞ്ചാബ് നായകൻ ശിഖർ ധവാൻ്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ശിഖര്‍ ധവാനെ (2 പന്തില്‍ 1) തുടക്കത്തിലേ നഷ്ടമായി. മാര്‍ക്കസ് സ്റ്റോയിണിസാണ് ധവാനെ മടക്കിയത്. 22 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 36 റണ്‍സ് നേടിയ റാസയെ യാഷ് ഠാക്കൂര്‍ പുറത്താക്കി.വിക്കറ്റുകൾ വലിയ ഇടവേളയില്ലാതെ വീണു കൊണ്ടിരുന്ന പഞ്ചാബ് നിരയിൽ രാഹുൽ ചഹാറും കഗിസോ റബാദയും പൂജ്യത്തിനാണ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ലഖ്‌നൗ പഞ്ചാബ് കിങ്‌സിനെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ടീമിനായി മാർക്കസ് സ്റ്റോയിനിസും കൈൽ മായേഴ്സും അർധസെഞ്ചുറി നേടി. 24 പന്തിൽ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്സിൻ്റെയും അകമ്പടിയോടെ 54 റൺസെടുത്ത ശേഷമാണ് മായേഴ്സ് മടങ്ങിയത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout