മദ്യ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാൾ സിബിഐ ക്കു മുന്നിൽ ഹാജരാവണം

  • IndiaGlitz, [Saturday,April 15 2023]

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനോട്‌ ഞായറാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ സിബിഐ നിർദേശം. ഈ കേസിൽ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ സിബിഐയും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അറസ്റ്റ്‌ ചെയ്‌തിരുന്നു. ഒരു മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന ആദ്യ സംഭവമാണിത്. കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഞായറാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുന്നതിലൂടെ അദ്ദേഹത്തിന് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാക്കില്ലെന്നാണ് കേന്ദ്ര ഏജന്‍സി പറയുന്നത്. സിബിഐ യുടെ ഈ നീക്കത്തോട് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ഗോവ തെരഞ്ഞെടുപ്പ്‌ വേളയിൽ പൊതുമുതലുകളിൽ ആം ആദ്‌മി പോസ്റ്റുകൾ ഒട്ടിച്ചെന്ന കേസിൽ ഹാജരാകാൻ ഗോവ പൊലീസും കെജ്‌രിവാളിന്‌ നോട്ടീസ്‌ നൽകി. 27ന്‌ ഹാജരാകാനാണ്‌ നോട്ടീസിലെ നിർദേശം. പൊലീസ്‌ മുമ്പാകെ ഹാജരാകുമെന്ന്‌ അരവിന്ദ്‌ കെജ്‌രിവാൾ പ്രതികരിച്ചു.

More News

സണ്ണി ലിയോണ്‍ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്

സണ്ണി ലിയോണ്‍ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊല്‍ക്കത്തയ്ക്കെതിരെ ഹൈദരാബാദിന് 23 റണ്‍സ് വിജയം

കൊല്‍ക്കത്തയ്ക്കെതിരെ ഹൈദരാബാദിന് 23 റണ്‍സ് വിജയം

പഠനത്തോടൊപ്പം ജോലി യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി

പഠനത്തോടൊപ്പം ജോലി യാഥാര്‍ഥ്യമാകും: മുഖ്യമന്ത്രി

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം 'ഏജന്റ്' ' ദി ഗോഡ്' ആയി ഡിനോ മോറിയ എത്തുന്നു

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം 'ഏജന്റ്' ' ദി ഗോഡ്' ആയി ഡിനോ മോറിയ എത്തുന്നു

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്നു.

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി'യുടെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്നു.