ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിൽ
Send us your feedback to audioarticles@vaarta.com
സെമിയില്‍ സിന്‍സിനാറ്റിയെ പരാജയപ്പെടുത്തി ഇന്റര്‍ മയാമി യുഎസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ പ്രവേശിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഫൈനലിലേക്ക് കുതിച്ചപ്പോള്‍ ഗോളടിച്ചില്ലെങ്കിലും നിര്‍ണായകമായ രണ്ട് ഗോളുകള്‍ക്ക് മെസി വഴിയൊരുക്കി. മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയുടെ കൃത്യതയുള്ള പാസുകളായിരുന്നു.
നിശ്ചിത സമയത്തും അധിതക സമയത്തും പോരാട്ടം 3-3നു സമനിലയില്‍ അവസാനിച്ചപ്പോള്‍ പെനാല്‍റ്റിയിലാണ് വിജയിയെ നിര്‍ണയിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മയാമി വിജയിച്ചത്. മെസിയും ഇൻറർ മയാമിയുടെ ഇക്വഡോർ മുന്നേറ്റനിര താരം ലിയനാർഡോ കമ്പനയും ചേർന്നുള്ള കൂട്ടുകെട്ടാണ് ടീമിന് മിന്നുന്ന ജയം സമ്മാനിച്ചത്. മത്സരത്തിൽ കമ്പന രണ്ട് ഗോളുകളാണ് നേടിയത്. രണ്ടിനും അസിസ്റ്റ് ചെയ്തത് ലയണൽ മെസി തന്നെയായിരുന്നു. ഫൈനലിൽ ഇന്റര്‍ മയാമി ഹൂസ്റ്റൻ ഡൈനാമോയെ നേരിടും. ഈ പോരാട്ടത്തിൽ കിരീടം നേടിയാൽ മെസിയുടെ ട്രോഫികളുടെ എണ്ണം 45ൽ എത്തും.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments